കാറിന്റെ ചക്രത്തിലേക്ക് എത്തുന്ന ശക്തി വ്യതിയാനപ്പെടുത്താനാണ് ഗിയര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ഗിയര്‍ബോക്സില്‍ നാലോ അഞ്ചോ ഗിയര്‍ സ്ഥാനങ്ങളും (മുന്നോട്ടു പോകാനുള്ളത്), പുറകോട്ടോടിക്കാനുള്ള (റിവേഴ്സ്) ഒരു ഗിയര്‍ സ്ഥാനവും ഉണ്ടാകും.
എഞ്ചിന്റെ ക്രാങ്ക് ഷാഫ്റ്റ് അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഗിയര്‍ബോക്സിലെ ഒരു കൂട്ടം പല്‍ച്ചക്രങ്ങളെ തിരിക്കുന്നു. ഈ പല്‍ച്ചക്രങ്ങള്‍ ഡ്രൈവ്ഷാഫ്റ്റില്‍ ഉറപ്പിച്ചിട്ടുള്ള മറ്റൊരു കൂട്ടം പല്‍ച്ചക്രങ്ങളിലൂടെ ഡ്രൈവ്ഷാഫ്റ്റിലേക്കും അതുവഴി ചക്രങ്ങളിലേക്കും ശക്തി പ്രേഷണം ചെയ്യുന്നു.
ഗിയര്‍ മാറ്റുമ്പോള്‍ ഈ ഷാഫ്റ്റുകളിലെ വലുതും ചെറുതുമായ പല്‍ച്ചക്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയും എഞ്ചിന്റെ വേഗതയും ശക്തിയും മാറ്റം വരുത്താന്‍ സാധിക്കുകയും ചെയ്യും.
ചെറിയ ഗിയറുകള്‍ കൂടുതല്‍ ശക്തി ചക്രങ്ങളിലേക്ക് നല്‍കുമെങ്കിലും വേഗത കുറവായിരിക്കും. അതു കൊണ്ട് ഓട്ടം തുടങ്ങുമ്പോഴും, കയറ്റം കയറുന്നതിനും കുറഞ്ഞ ഗിയര്‍ തെരഞ്ഞെടുക്കുന്നു . എന്നാല്‍ കൂടിയ ഗിയറുകള്‍ക്ക് ശക്തി കുറവാണെങ്കിലും വേഗത കൂടുതലായിരിക്കും. വാഹനം വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നു.
ഡ്രൈവ് ഷാഫ്റ്റിന്റെ മറുവശത്ത് ഘടിപ്പിച്ചിട്ടുള്ള മറ്റൊരു കൂട്ടം പല്‍ച്ചക്രങ്ങളാണ് ഡിഫറന്‍ഷ്യല്‍ എന്നറിയപ്പെടുന്നത്. വാഹനം തിരിയുമ്പോള്‍ ഇരുവശത്തുള്ള ചക്രങ്ങളെ വ്യത്യസ്ഥനിരക്കില്‍ തിരിയാനനുവദിക്കുക എന്നതാണ് ഡിഫറന്‍ഷ്യലിന്റെ കടമ.
ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി -- വിക്കിപീഡിയ
No comments:
Post a Comment